
മദ്രാസ് മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന മദ്രാസ് മാറ്റിനിയുടെ ട്രൈലെർ പുറത്തിറങ്ങി.ഡ്രീം വാർയർ പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്നു ഹൃദയസ്പർശിയായ ഒരു കുടുംബ ചിത്രമാണ് മദ്രാസ് മാറ്റിനി.
ഒരു പ്രായം ചെന്ന സയൻസ് ഫിക്ഷൻ എഴുത്തുകാരൻ, തന്റെ കെയർടേക്കറുടെ ആലോചനപ്രകാരം സാധാരണ മനുഷ്യന്റെ ജീവിതം എഴുതാൻ തുടങ്ങുമ്പോൾ കാണുന്ന ജീവിതത്തിലെ പ്രധാന സംഭവങ്ങൾ കോർത്തിണക്കിയാണ് ചിത്രം പറയുന്നത്. കാര്‍ത്തികേയൻ മണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ പ്രധാന താരങ്ങളായി കാളി വെങ്കട്ട് , റോഷ്‌നി ഹരിപ്രിയൻ, സത്യരാജ്, വിശ്വവാ, പിന്നെ മലയാളത്തിലെ ഷേർലിയും വേഷമിടുന്നു.
സിനിമാറ്റോഗ്രഫി: ആനന്ദ് ജി.കെ
സംഗീതം: കെ.സി ബാലസാരംഗൻ
എഡിറ്റിംഗ്: സതീഷ് കുമാർ സാമുസ്കി
കലാസംവിധാനം: ജാക്കി
പബ്ലിസിറ്റി ഡിസൈൻ: ഭാരനിധരൻ
മേക്കപ്പ്:കളിമുത്തു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹരികൃഷ്ണൻ
സൗണ്ട് മിക്സ്:പ്രമോദ് തോമസ്.
പി ആർ ഓ : എ എസ് ദിനേശ്, വിവേക് വിനയരാജ്
ചിത്രത്തിൽ നിരവധി ശ്രദ്ധേയരായ സാങ്കേതിക പ്രവർത്തകർ പങ്കുചേർന്നിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റുപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ചിത്രം ജൂൺ 6 ന് റിലീസ് ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.