23 December 2025, Tuesday

Related news

December 22, 2025
December 22, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025

നിലമ്പൂരിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ബിജെപി നേതൃത്വം; ബിഡിജെഎസിന്റെ തലയിൽ കെട്ടിവെക്കാൻ നീക്കം

Janayugom Webdesk
മലപ്പുറം
May 30, 2025 5:46 pm

നിലമ്പൂരിൽ എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും തീരുമാനമെടുക്കാനാവാതെ ബിജെപി നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. ടി കെ അശോക് കുമാറിന് 4.96 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. 8595 വോട്ടുകൾ. ബിജെപിക്ക് കാര്യമായ അടിത്തറയില്ലാത്ത മണ്ഡലത്തിലെ ഫലം തിരിച്ചടിയാകുമെന്ന ഭയം മൂലമാണ് സ്ഥാനാർത്ഥിയെ നിർത്താൻ മടിക്കുന്നത്. കൂടാതെ രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യത്തെ തെരെഞ്ഞെടുപ്പുമാണിത്. 

ബിഡിജെഎസിന് സീറ്റ് കൈമാറാൻ ശ്രമിച്ചപ്പോൾ ആദ്യം അവർ വിസമ്മതിച്ചുവെങ്കിലും ബിജെപിയുടെ സമ്മർദ്ദം മൂലം പുനരാലോചനക്കായി ഞായറാഴ്‌ച കൗൺസിൽ യോഗം വീണ്ടും ചേരുന്നുണ്ട്. അതിനാൽ ബിഡിജെഎസ് സീറ്റ് ഏറ്റെടുക്കുമെന്നാണ് സൂചന. ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്ത തെരഞ്ഞെടുപ്പിൽ എന്തിന് മത്സരിക്കണമെന്ന ചോദ്യമാണ് രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്നവർക്കുള്ളത് . എന്നാൽ കെ സുരേന്ദ്രൻ പക്ഷത്തിന് ഇതിൽ കടുത്ത എതിർപ്പുമുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി അടുത്ത് നിൽക്കെ മത്സരിച്ചില്ലെങ്കിൽ അത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തലാണ് ഇവർ മുന്നോട്ട് വെക്കുന്നത്. എൻഡിഎയിലും വലിയ അഭിപ്രായ അനൈക്യം ഇക്കാര്യത്തിലുണ്ട്. നല്ല രാഷ്‌ട്രീയ മത്സരത്തിന് വേദിയാകുന്ന മണ്ഡലത്തിൽ മത്സരിക്കാതെ മാറിനിൽക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന സമ്മർദ്ദം ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് മേലുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.