20 January 2026, Tuesday

Related news

January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025

സിപിഐ ഹരിപ്പാട്, മാവേലിക്കര മണ്ഡലം സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Janayugom Webdesk
ഹരിപ്പാട്
June 1, 2025 9:06 am

സിപിഐ ഹരിപ്പാട്, മാവേലിക്കര മണ്ഡലം സമ്മേളനങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം. ഹരിപ്പാട് മണ്ഡലം സമ്മേളനം പല്ലന കുമ്പളത്ത് ആഡിറ്റോറിയത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ രാമകൃഷ്ണൻ പതാക ഉയർത്തി. വടക്കടം സുകുമാരൻ രക്തസാക്ഷി പ്രമേയവും ശ്രീമോൻ പള്ളിക്കൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാഷ്ട്രീയ റിപ്പോർട്ട് ജില്ലാ കൗൺസിൽ അംഗം എ ശോഭയും സംഘടനാ റിപ്പോർട്ട് മണ്ഡലം സെക്രട്ടറി സി വി രാജീവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, സംസ്ഥാന കൗണ്‍സില്‍ അംഗം വി മോഹൻദാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി എ അരുൺകുമാർ, കെ കാർത്തികേയൻ, ആർ ഗിരിജ എന്നിവർ സംസാരിച്ചു. 

ഇന്ന് രാവിലെ 9.30 മുതൽ സമ്മേളനം തുടരും. യു ദിലീപ്, പ്രസന്ന സതീഷ്, രാഹുൽ രാമചന്ദ്രൻ എന്നിവരടങ്ങുന്ന പ്രസീഡയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. മാവേലിക്കര മണ്ഡലം സമ്മേളനത്തിന് തഴക്കര പഞ്ചായത്ത് ആഡിറ്റോറിയത്തിൽ തുടക്കമായി. മുതിർന്ന പാർട്ടി അംഗം പ്രെഫ. ജി ചന്ദ്രശേഖരൻ നായർ പതാക ഉയർത്തി. സംസ്ഥാന എക്സിക്യുട്ടിവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, സംസ്ഥാന കൗണ്‍സില്‍ അംഗം എ ഷാജഹാൻ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ കെ എസ് രവി, കെ ജി സന്തോഷ് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എംഡി ശ്രീകുമാര്‍ സംഘടന റിപ്പോർട്ടും മണ്ഡലം അസിസ്റ്റന്റ് പി സുരേന്ദ്രൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. അശോക് കുമാര്‍ രക്തസാക്ഷി പ്രമേയവും ജോൺസൺ കെ പാപ്പച്ചന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ രാജേഷ് സ്വാഗതം പറഞ്ഞു. ശ്യാംകുമാർ, ഗീത രവിന്ദ്രൻ, റഷീദ് ബഷീർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.
വിവിധ സബ് കമ്മിറ്റി അംഗങ്ങളായി ജിജി ജോർജ്ജ്, ജി ചന്ദ്രശേഖരൻ നായർ, അനു കരയ്ക്കാട് (പ്രമേയം), കെ ശിവദാസൻ, ഹരിലാൽ (മിനിട്സ്), പള്ളിക്കൽ രാജിവ്, അൽസാം ഇബ്രാഹിം (ക്രഡന്‍ഷ്യല്‍), ഗൗരി പള്ളിക്കൽ, ശ്രീകല അനീഷ്, (രജിസ്ട്രേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.