20 December 2025, Saturday

Related news

October 6, 2025
September 9, 2025
July 29, 2025
July 21, 2025
July 19, 2025
July 17, 2025
July 17, 2025
June 2, 2025
May 12, 2025
March 2, 2025

കാള്‍സനെ വീഴ്ത്തി ഗുകേഷ്

മേശയിലടിച്ച് ദേഷ്യം തീര്‍ത്ത് ലോക ഒന്നാം നമ്പര്‍ താരം
Janayugom Webdesk
സ്റ്റവാങ്ങീർ (നോർവേ)
June 2, 2025 10:39 pm

നോര്‍വെ ചെസ് പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ പ­രാജയപ്പെടുത്തി ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി ഗുകേഷ്. ആറാം റൗണ്ടിലാണ് കാള്‍സനെ ഗുകേഷ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ തുടക്കം മുതല്‍ കാള്‍സനായിരുന്നു ആധിപത്യം. എ­ന്നാല്‍ കാള്‍സന്റെ പിഴവ് മുതലാക്കിയാണ് ഗുകേഷ് വീണ്ടും വിജയക്കൊടി പാറിച്ചത്. 52-ാമത്തെ നീക്കത്തിൽ കുതിരയെ വച്ചുള്ള നീക്കമാണ് കാൾസന് പിഴച്ചത്. ഇതോടെ ചെസ് ബോർഡിൽ കൂടുതൽ ഓപ്പണിങ് ​ഗുകേഷിന് അനുകൂലമായി. 62-ാമത്തെ നീക്കത്തോടെയാണ് ഗു­കേഷ് വിജയമുറപ്പിച്ചത്. കാൾസനെതിരെ ക്ലാസിക്കൽ ചെസിൽ ഗുകേഷിന്റെ ആദ്യ വിജയമാണിത്. അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്റർ ഫാബിയോ കരുവാനയെ അർമഗഡൻ ടൈബ്രേക്കറിൽ തോ­ല്പിച്ച് കാൾസൻ 9.5 പോയിന്റുമായി ഒന്നാം സ്ഥാനവുമായാണ് ഗുകേഷിനോട് ഏറ്റുമുട്ടാനെത്തിയത്. 

അതേസമയം പരാജയത്തിന് ശേഷം കാള്‍സന്‍ ചെസ് ബോര്‍ഡ് വച്ച മേശയില്‍ അടിച്ച് ദേ­ഷ്യം തീര്‍ത്തത് വിവാദമായി. ഗുകേഷിന് ഹസ്തദാനം നല്‍കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇതിന് ശേഷം ഗുകേഷിന് ഹസ്തദാനം നൽകി കാള്‍സന്‍ മടങ്ങുകയും ചെയ്തു. സംഭവത്തില്‍ കാള്‍സന്‍ ഖേദപ്രകടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.