19 December 2025, Friday

Related news

December 16, 2025
December 16, 2025
December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 20, 2025
November 18, 2025
November 17, 2025
November 17, 2025

ഒമ്പതാംക്ലാസുകാരന് ക്രൂരമർദ്ദനം; പത്താംക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി

Janayugom Webdesk
കോഴിക്കോട്
June 4, 2025 2:21 pm

പുതുപ്പാടി ഗവൺമെന്റ് ഹൈസ്‌കൂളിൽ ഒമ്പതാംക്ലാസുകാരനെ പത്താംക്ലാസ് വിദ്യാർത്ഥികള്‍ ക്രൂരമായി മർദ്ദിച്ചു. അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനാണ് മര്‍ദ്ദനമേറ്റത്. മർദ്ദനത്തിൽ അജിൽ ഷാൻ്റെ തലയിലും കണ്ണിനും പരിക്കേറ്റു. നാല് മാസം മുൻപ് അടിവാരം പള്ളിയിൽ അജിൽ ഷാൻ്റെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായ ഒരു സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. ഈ വാക്കുതർക്കത്തിൻ്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണമെന്നും അവർ പറയുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെന്നും, രണ്ട് മണിക്കൂറിന് ശേഷമാണ് രക്ഷിതാക്കളെ വിവരം അറിയിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ താമരശ്ശേരി പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.