
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനംനല്‍കി തലയോലപ്പറമ്പ് സ്വദേശിയായ 16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 22കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി വിനീഷിനെയാണ് തലയോലപ്പറമ്പ് പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വീട്ടിലെത്തി കഴിഞ്ഞ ജനുവരി ഒന്നു മുതല്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷമാണ് പ്രതി വീട്ടിലെത്തിയിരുന്നത്.
മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി ലഭിക്കാത്തതിനാൽ പൊലീസിന് നടപടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. പീഡന വിവരം പുറത്ത് പറയുമെന്നും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ശാരീരിക പീഡനം തുടരുകയുമായിരുന്നു. നിരന്തര പീഡനത്തെയും ഭീഷണിയെയും തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.