11 December 2025, Thursday

Related news

November 30, 2025
October 9, 2025
October 2, 2025
September 30, 2025
August 1, 2025
June 21, 2025
June 7, 2025
May 28, 2025
May 19, 2025
March 27, 2025

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജന്‍

Janayugom Webdesk
തിരുവനന്തപുരം
June 7, 2025 2:39 pm

രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കാത്ത ചിഹ്നങ്ങളുടെ മുമ്പില്‍ പോയി വിളക്ക് കത്തിക്കാന്‍ ഇടതുപക്ഷ മന്ത്രിമാരെ കിട്ടില്ലെന്ന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ ബഹുമാനിക്കുന്നത് ഗവര്‍ണര്‍ ഭരണഘടനയുടെ ഭാഗമായതുകൊണ്ടാണെന്നും ആ ഗവര്‍ണര്‍ ഭരണഘടന തന്നെ ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ട് പോകണം. എന്നാലാണ് ഭരണഘടന ആവശ്യപ്പെടുന്ന ബഹുമാനം ലഭിക്കുകയുള്ളുവെന്നും മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു ആർ എസ് എസിന്റെ ചിഹ്നങ്ങളെ രാഷ്ട്ര ചിഹ്നം ആക്കി മാറ്റാനുള്ള ബോധപൂർവമായി ഇടപെടൽ നടക്കുന്നുണ്ട്. അതിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയായി രാജ്ഭവൻ മാറാൻ പാടില്ലെന്ന് മന്ത്രി പറഞ്ഞു. 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സർക്കാർ പരിപാടിയിൽ ആർ എസ് എസ് ഉപയോ​ഗിക്കുന്ന ചിത്രമുപയോ​ഗിക്കണം എന്ന് നിർബന്ധം പിടിച്ചതിനെ സർക്കാർ എതിർത്തിരുന്നു. അന്ന് രാജ് ഭവനിൽ നടത്താനിരുന്ന പരിപാടി സർക്കാർ മാറ്റുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ഗവർണർമാർ മന്ത്രിമാരുടെ മാനസികാവസ്ഥ മനസ്സിലാക്കുന്നില്ല എന്നൊരു വിചിത്രമായ പ്രസ്താവന നടത്തി കേട്ടു. 

കേരളത്തിലെ മന്ത്രിമാരുടെ മാനസികാവസ്ഥ ഇന്ത്യയിലെ മതനിരപേക്ഷ മനുഷ്യന്മാരുടെ മാനസികാവസ്ഥയാണെന്നും. ഗുരു മൂർത്തിയുടെ ക്ലാസ് കേട്ടതുകൊണ്ട് ആ മാനസികാവസ്ഥ മനസ്സിലാവില്ലെന്നും മന്ത്രി കെ രാജൻ പറഞ്ഞു.രാജേന്ദ്ര വിശ്വനാഥ അർലേക്കർക്ക് ഏതു ചിഹ്നങ്ങളും ഉയർത്തിപ്പിടിക്കാം. എന്നാൽ, കേരളത്തിന്റെ ഗവർണർക്ക് ഭരണഘടനയും ഇന്ത്യയുടെ വ്യവസ്ഥാപിതമായ ചിഹ്നങ്ങളും മാത്രമേ പിടിക്കാൻ പറ്റൂ എന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.