14 February 2026, Saturday

ബ്രസീലിയൻ ഫുട്ബോള്‍ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു

Janayugom Webdesk
സാവോ പോളോ
June 8, 2025 4:27 pm

ബ്രസീലിയൻ ഫുട്ബോള്‍ താരം നെയ്മറിന് കോവിഡ് സ്ഥിരീകരിച്ചു. താരം ചികിത്സയിലാണുള്ളതെന്ന് ക്ലബ്ബായ സാന്‍റോസ് പ്രസ്താവനയിൽ അറിയിച്ചു. ജൂൺ അഞ്ചിനാണ് താരത്തിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇത് രണ്ടാംതവണയാണ് നെയ്മറിന് കോവിഡ് ബാധിക്കുന്നത്. നേരത്തെ 2021 മേയിലും കോവിഡ് ബാധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.