21 December 2025, Sunday

Related news

December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 16, 2025
December 10, 2025
December 10, 2025
December 5, 2025
December 5, 2025
December 5, 2025

യുഎസില്‍ പ്രതിഷേധം ശക്തം; മാസ്ക് വച്ച് ആരെ കണ്ടാലും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് ട്രംപ്

Janayugom Webdesk
ലോസ് ആഞ്ചെലെസ്
June 9, 2025 3:41 pm

ലോസ് ആഞ്ചെലെസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് എത്തിയെങ്കിലും വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധം കൂടുതൽ ശക്തമാവുകയും തെരുവിലേക്ക് വ്യാപിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ 2,000 നാഷണൽ ഗാര്‍ഡുകളെ വിന്യസിക്കാന്‍ സർക്കാര്‍ തീരുമാനിച്ചു. കൂടാതെ പ്രതിഷേധക്കാരില്‍ മുഖംമൂടി ധരിച്ചവരെ കണ്ടാൽ ഉടനെ അറസ്റ്റ് ചെയ്യാന്‍ ട്രംപ് ഉത്തരവിട്ടു. മാസ്ക് ധരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും മാസ്ക് ധരിച്ചവരെ അറസ്റ്റ് ചെയ്യാന്‍ പറയുന്നത് ഇത് ആദ്യമാണ്. 

അതേസമയം ലോസ് ഏഞ്ചല്‍സ് നഗരത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാര്‍ തീവച്ചത് സംഘര്‍ഷം രൂക്ഷമാക്കി.
ലാറ്റിനോ വംശജർ തിങ്ങിപ്പാര്‍ക്കുന്ന പാരമൗണ്ട് മേഖലയിലാണ് പ്രധാനമായും പ്രകടനങ്ങൾ അരങ്ങേറിയത്. ഇതിനിടെ ഫെഡറൽ ഭരണകൂടത്തിനെതിരെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി യുഎസ് ലേബർ പാര്‍ട്ടി നേതാവ് ഡേവിഡ് ഹുവര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തതതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.