21 December 2025, Sunday

Related news

November 27, 2025
October 15, 2025
October 7, 2025
October 3, 2025
August 3, 2025
June 9, 2025
June 2, 2025
June 2, 2025
May 24, 2025
May 16, 2025

രാജീവ് ഗായ് കരസേന ഉപമേധാവി; ഡിജിഎംഒ പദവിയില്‍ തുടരും

Janayugom Webdesk
ന്യൂഡല്‍ഹി
June 9, 2025 9:11 pm

ഓപ്പറേഷന്‍ സിന്ദൂരില്‍ സൈന്യത്തിന്റെ മുഖമായിരുന്ന ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായിയെ കരസേന ഉപമേധാവിയായി സ്ട്രാറ്റജി) നിയമിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ ഓപ്പറേഷന്‍സ് ഇന്റലിജന്റ്സ് ഡയറക്ടറേറ്റുകള്‍ ഉല്‍പ്പെടെയുള്ള മറ്റ് പ്രധാന ശാഖകളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി സൃഷ്ടിച്ച പുതിയ തസ്തികയാണ് ഡെപ്യൂട്ടി ചീഫ്(സ്ട്രാറ്റജി). ഇതോടൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) മേധാവിയായും അദ്ദേഹം തുടരും. 

ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും നിര്‍ണായകമായ സ്ഥാനങ്ങളിലൊന്നാണ് ഇത്. ഈ മാസം നാലിന് നടന്ന 2025ലെ പ്രതിരോധ നിക്ഷേപ ചടങ്ങില്‍ ലെഫ്റ്റനന്റ് ജനറല്‍ ഗായിയുടെ വിശിഷ്ട സേവനത്തിന് അദ്ദേഹത്തിന് ഉത്തം യുദ്ധ് സേവാ മെഡല്‍(യുവൈഎസ്എം) ലഭിച്ചിരുന്നു. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഗായ്. മെയ് 10ന് പാകിസ്ഥാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ളയും ഗായും ഹോട്ട്‌ലൈനിലൂടെ സംസാരിച്ചാണ് ഇരു രാജ്യങ്ങളും കരയിലും കടലിലും ആകാശത്തും നടത്തുന്ന എല്ലാ സൈനികനടപടികളും നിര്‍ത്താന്‍ ധാരണയായത്. 

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.