19 December 2025, Friday

Related news

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025

അഹമ്മദാബാദ് വിമാനദുരന്തം; മരിച്ചവരില്‍ ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും

Janayugom Webdesk
അഹമ്മദാബാദ്
June 12, 2025 6:36 pm

അഹമ്മദാബാദിൽ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ത്ഥികളും. കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ച് കേറിയുണ്ടായ അപകടത്തിലാണ് അഞ്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ മരിച്ചത്. വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ഹോസ്റ്റലിലെ 20തോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. വിമാനത്തിലുള്ള 242 പേരും മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് ഉച്ചയ്ക്ക് 1.39ന് തകര്‍ന്ന് വീണത്. പറന്നുഴയര്‍ന്ന വിമാനം അഞ്ച് മിനിറ്റിനകം തകര്‍ന്നു വീഴുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.