28 December 2025, Sunday

സ്വര്‍ണവില റെക്കോഡ് നിരക്കിലെത്തി

Janayugom Webdesk
കൊച്ചി
June 14, 2025 12:03 pm

സ്വർണവില സർവകാല റെക്കോർഡിലെത്തി. പവന് ഒറ്റയടിക്ക് 200 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്.

ഇക്കഴിഞ്ഞ ദിവസമാണ് സ്വർണവില 74000 കടന്നത്. തുടർച്ചയായ നാലാം ദിനമാണ് സ്വർണവില വർധിക്കുന്നത്. വെള്ളിയാഴ്ചയും സ്വര്‍ണവില റെക്കോഡിലെത്തിയത്. ഇന്നലെ പവന് പവന് 1560 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 75,000 രൂപയാകാൻ നാളുകൾ പിന്നിട്ടാൽ മതി എന്ന അവസ്ഥയിലാണ് സ്വർണവില. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെയാണ് സ്വർണവില ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.