
ഇസ്രയേലുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനിൽ സ്റ്റാർലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി ഇലോൺ മസ്‌ക് സ്ഥിരീകരിച്ചു. ഇറാൻ ഭരണകൂടം രാജ്യത്തെ പരമ്പരാഗത ഇൻ്റർനെറ്റ് ശൃംഖലയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മസ്കിൻറെ പ്രഖ്യാപനം.
ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ‘രാജ്യത്തെ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു’ എന്നായിരുന്നു വെള്ളിയാഴ്ച ഇറാൻ കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ അറിയിപ്പ്. രാജ്യം സാധാരണ നിലയിലാകുന്നതുവരെ തൽസ്ഥിതി തുടരുമെന്നും ഇറാൻ വാർത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ ഇറാനിലെ ജനതയ്ക്ക് ഉപഗ്രഹ ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് ലഭ്യമാണെന്ന് ഇലോൺ മസ്കിൻ്റെ പ്രഖ്യാപിക്കുകയായിരുന്നു. ‘ദി ബീംസ് ആർ ഓൺ’ എന്നാണ് എക്സിൽ ഒരു ട്വീറ്റിന് മറുപടിയായി മസ്‌ക് കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.