
നഴ്സിങ് പഠനത്തിന്റെ നിലവാരം ഉയർത്താനായി ബിരുദതല പ്രവേശനത്തിന് ഓരോ സംസ്ഥാനവും അതതിന്റെ രീതിയിൽ പരീക്ഷ നടത്തി അതിന്റെ റാങ്ക് അനുസരിച്ചുമാത്രം പ്രവേശനം നടത്തണം എന്ന കേന്ദ്രസർക്കാരിന്റെ നിർദേശം വന്നിട്ട് വർഷങ്ങളായി. കേരളം ഓരോ വർഷവും ‘ഒറ്റത്തവണ’ ഇളവു വാങ്ങിയാണ് പ്രവേശന നടപടികൾ തുടങ്ങുന്നത്.
മലയാളിക്കുട്ടികൾ ഏറ്റവുമധികം ആശ്രയിക്കുന്ന കർണാടകത്തിൽ മൂന്നു വർഷമായി പരീക്ഷയുണ്ട്. പക്ഷേ അതിന്റെ വിജ്ഞാപന വിവരങ്ങൾ അറിയുന്നവർ പോലും കുറവാണ്. അവിടുത്തെ കേന്ദ്രങ്ങളിൽ പോയി രണ്ടു ദിവസം പരീക്ഷ എഴുതാനുള്ള ചെലവും ബുദ്ധിമുട്ടും മൂലം അനേകർ മടിച്ചുനിൽക്കും. പ്രവേശന പരീക്ഷകൾക്കെതിരെ പൊതുവികാരമുള്ള
തമിഴ്നാട്ടിലാകട്ടെ പ്ലസ്ടു മാർക്ക് മാത്രമാണ് പ്രവേശന മാനദണ്ഡം.
ആന്ധ്ര, തെലങ്കാന അടക്കം പല സംസ്ഥാനങ്ങളിലും ‘നീറ്റ്’ പരീക്ഷയിലെ മാർക്ക് ആയിരുന്നു അടിസ്ഥാനം. എന്നാൽ ആന്ധ്രയിൽ ഈ വർഷം പ്രത്യേക പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങി. ഈ മാസം 26 ആണ് അവസാന തീയതി.
പ്രവേശന പരീക്ഷകൾക്ക് അതതു സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ സഹിതം പോയിവരാൻ യാത്രയും താമസവുമടക്കം ആയിരങ്ങൾ ചെലവാകും.
പ്രവേശന പരീക്ഷ നിർബന്ധമാക്കിയ കേന്ദ്രസർക്കാര്‍, അത് അഖിലേന്ത്യാ പൊതുപരീക്ഷയായി നടത്തി കുട്ടിയുടെ നാട്ടിൽ എഴുതാൻ സൗകര്യം നൽകിയാൽ, സാധാരണക്കാരായ കൂടുതൽ പേർക്ക് ഇഷ്ടമുള്ള സംസ്ഥാനത്ത് മെറിറ്റിൽ പ്രവേശനം നേടാൻ കഴിഞ്ഞേനെ. അല്ലെങ്കിൽ ‘നീറ്റ് ’ പരീക്ഷയുടെ പെർസെന്റെെൽ താഴ്ത്തി അതിൽ നിന്ന് എല്ലാ സംസ്ഥാനത്തും പ്രവേശനം നൽകാം.
ജോഷി ബി ജോൺ
മണപ്പള്ളി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.