19 December 2025, Friday

Related news

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025

രാജ്യത്ത് തൊഴിലില്ലായ്മ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
June 16, 2025 10:48 pm

രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ മേയ് മാസത്തില്‍ വര്‍ധനവെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖകള്‍. സ്ത്രീകളുടെ തൊഴിലില്ലായ്മാ നിരക്കിലും വര്‍ധനവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമേന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ പീരിയോഡിക്ക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ എല്ലാ പ്രായത്തിലുമുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 2025 ഏപ്രിലില്‍ 5.1 ശതമാനമായിരുന്നത് മേയ് മാസത്തില്‍ 5.6 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളുടെ നിരക്ക് പുരുഷന്മാരെക്കാള്‍ വര്‍ധിച്ചു. 5.8 ശതമാനമാണിത്. 15 മുതല്‍ 29 വയസ് വരെയുള്ള തൊഴില്‍രഹിതരുടെ എണ്ണം 13.8 ശതമാനത്തില്‍ നിന്നും മേയില്‍ 15 ശതമാനമായി വര്‍ധിച്ചു. നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ 17.2 ല്‍ നിന്ന് 17.9 ശതമാനമായി. ഗ്രാമീണമേഖലകളിലിത് 12.3 ല്‍ നിന്നും 13.7 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലകളില്‍ കാര്‍ഷികമേഖലയിലെ തൊഴില്‍ ലഭ്യതയിലും ഇടിവ് വന്നു. 45.9 ശതമാനം തൊഴില്‍ ലഭ്യമായിരുന്നത് 43.5 ശതമാനമായി.

സ്ത്രീകളില്‍ 15 മുതല്‍ 29 വയസ് വരെയുള്ള വിഭാഗത്തിലെ തൊഴിലില്ലായ്മാ നിരക്ക് മേയില്‍ 16.3 ശതമാനമാണ്. ഏപ്രിലില്‍ ഇത് 14.4 ശതമാനമായിരുന്നു. നഗരങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ 24.7 ശതമാനമായി വര്‍ധിച്ചപ്പോള്‍ ഗ്രാമങ്ങളില്‍ 13 ശതമാനമായി. ഏപ്രിലില്‍ ഇത് യഥാക്രമം 23.7 ശതമാനവും 10.7 ശതമാനവുമായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.