21 December 2025, Sunday

Related news

December 15, 2025
October 13, 2025
August 23, 2025
July 22, 2025
July 21, 2025
July 7, 2025
June 20, 2025
June 16, 2025
May 17, 2025
May 15, 2025

യുവകലാസാഹിതി സാഹിത്യോത്സവം 21ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

Janayugom Webdesk
ലണ്ടൻ
June 20, 2025 8:10 am

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി കലാ — സാഹിത്യ‑സാമൂഹ്യ‑സാംസ്കാരിക- രാഷ്ട്രീയ മേഖലയിൽ സജീവ ഇടപെടലുകൾ നടത്തുന്ന യുവകലാസാഹിതി യു കെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് ലണ്ടൻ വേദിയാവുകയാണ്. യൂറോപ്പിലെ പ്രഥമ മലയാള സാഹിത്യോത്സവമായ യുവകലാസാഹിതി സാഹിത്യോത്സവം (വൈ.എൽ.എഫ്)ന്റെ ആദ്യ പതിപ്പിന് ലണ്ടനിലെ വെസ്റ്റ് ഡ്രൈറ്റൻ കമ്മ്യൂണിറ്റി ഹാളിൽ 2025 ജൂൺ 21ന് രാവിലെ തിരിതെളിയും. 

സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന വൈ.എൽ.എഫിൽ യു.കെ. പ്രവാസി മലയാളികളുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും കേരള ചരിത്രത്തെയും സംസ്കാരത്തെയും ആഗോളതലത്തിൽ പരിചയപ്പെടുത്തുന്ന യുവകലാസാഹിതി സാഹിത്യോത്സവത്തിൽ വർത്തമാനകാല സമസ്യകളെ കണ്ടെത്തുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടന്നും ഭാരവാഹികൾ അറിയിച്ചു.

അന്താരാഷ്ട്ര നിലവാരത്തിൽ അരങ്ങേറുന്ന യുവകലാസാഹിതി യു.കെ സാഹിത്യോത്സവം ബഹു.കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. യോഗത്തിന് യുവകലാസാഹിതി പ്രസിഡന്റ് അഭിജിത്ത് എം പി അധ്യക്ഷത വഹിക്കും. അഡ്വ:മുഹമ്മദ് നാസിം എൻ ആർ സ്വാഗതവും, യുവകലാസാഹിതി സെക്രട്ടറിയും ലോകകേരള സഭാ അംഗവുമായ ലെജീവ് രാജൻ നന്ദിയും പറയും. വായനാ സംസ്കാരം വളർത്തുന്നതോടൊപ്പം വ്യത്യസ്ത പുരോഗമനാശയങ്ങളും വൈവിധ്യമാർന്ന സാഹിത്യസംവാദങ്ങളും പ്രസ്തുത സാഹിത്യോത്സവത്തിന്റെ ഭാഗമാകും. 

കേരളത്തിന് പുറത്തെ സാഹിത്യപ്രസാധനത്തിന്റെ സാധ്യതകളെയും വെല്ലുവിളികളെയും ചർച്ചചെയ്യുന്ന “നാടുകടന്നവരുടെ നാരായം” എന്ന സംവാദത്തിൽ പ്രശസ്ത എഴുത്തുകാരായ ശ്രുതി ശരണ്യം, മണമ്പൂർ സുരേഷ്, ശ്രീകാന്ത് താമരശ്ശേരി, രാജീവ് പാട്ടത്തിൽ, രശ്മി പ്രകാശ് എന്നിവർ പങ്കെടുക്കും. വൈ. എൽ. എഫിന്റെ ഡയറക്ടർ അഡ്വ. മുഹമ്മദ് നാസിം അധ്യക്ഷനാകും.

വൈ. എൽ. എഫിന്റെ ഡയറക്ടർ അഡ്വ. മുഹമ്മദ് നാസിമിന്റെ അധ്യക്ഷതയിൽ “സുമറും ആൽഫയും — തലമുറ മാറ്റത്തിലെ ചേരാത്ത കണ്ണികൾ” എന്ന സംവാദത്തിൽ സി.എ.ജോസഫ്, പ്രിയ കിരൺ,
ഡോ. ബിജു പെരിങ്ങത്തറ, ഗായത്രി ഗോപി എന്നിവർ പങ്കെടുക്കും.

നവമാധ്യമങ്ങളുടെ സാധ്യത അനുദിനം വർദ്ധിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ട വിഷയത്തെ അധികരിച്ചുകൊണ്ട് “ലൈക്ക് കമന്റ് ഷെയർ — നവമാധ്യമങ്ങളിൽ തളിർത്ത ജീവിതങ്ങൾ” എന്ന വിഷയത്തിൽ ചിഞ്ചു റോസാ,ഐശ്വര്യ കമല, ഹിബ നസ്റിൻ, മുരളി വെട്ടത്ത്, ദീപ നിശാന്ത്, ദീപ പി മധു എന്നിവർ സംസാരിക്കും.വൈ. എൽ. എഫിന്റെ ഡയറക്ടർ അഡ്വ. മുഹമ്മദ് നാസിം അധ്യക്ഷനാകും.

കലുഷിതമായ ആഗോള സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായ വംശീയത, വിവേചനം — തെറ്റുന്ന കുടിയേറ്റ പരിഗണനകൾ എന്ന വിഷയത്തിൽ ഷാഫീ റഹ്മാന്റെ അധ്യക്ഷതയിൽ രവി രാമൻ, ബാലകൃഷ്ണൻ ബാലഗോപാൽ,എസ് ജയരാജ്‌, മധു ചെമ്പകശ്ശേരി, ബൈജു തിട്ടാല എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

കേരളത്തിന്റെ സാംസ്കാരിക പുരോഗതിക്ക് സംഭാവനകൾ നൽകിയ കാലാന്തരത്തിൽ നമ്മെ വിട്ടുപിരിഞ്ഞ വ്യക്തിത്വങ്ങളുടെ സമ്പൂർണ്ണ ജീവിതരേഖ “മെമ്മോറിയ”ത്തിൽ പ്രദർശിപ്പിക്കും. യുവ കലാസാഹിതി സാഹിത്യോത്സവത്തിലെ മറ്റൊരു പ്രധാന കാഴ്ച, ദൃശ്യ വിസ്മയത്തിന്റെ വ്യത്യസ്ത ആസ്വാദനം നൽകുന്ന ആർട്ട് ഗ്യാലറിയാണ്.

നിരവധി എഴുത്തുകാരുടെ പുസ്തക പ്രകാശനം, പുസ്തകപ്രദർശനം, എഴുത്തുകാരുമായുള്ള അഭിമുഖം തുടങ്ങിയവ വൈ. എല്‍. എഫ് ചടങ്ങിൽ നടക്കും. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന യുവകലാസാഹിതിയുടെ സാഹിത്യോത്സവത്തിൽ വൈ എൽ എഫ് ഡയറക്ടർ
അഡ്വ. മുഹമ്മദ് നാസിം എൻ. ആർ, യുവകലാസാഹിതി യു.കെ. പ്രസിഡന്റ് അഭിജിത്ത് പ്രദീപ് കുമാർ, സെക്രട്ടറി ലെജീവ് രാജൻ, ട്രെഷറർ മനോജ്‌ കുമാർ തുടങ്ങിയവർ നേതൃത്വം നൽകുന്നു. പ്രവാസി മലയാളികളുടെ ബൗദ്ധീക — സാംസ്കാരിക ചിന്തകൾക്ക് പുതു ദിശാബോധം നൽകാൻ വൈ.എൽ.എഫ് ‑2025 ന് കഴിയുമെന്ന് പ്രത്യാശിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.