13 February 2026, Friday

Related news

February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026

ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇപ്പോഴും അനുഭവവേദ്യമായിട്ടില്ല: ജസ്റ്റിസ് ജെ ചെലമേശ്വര്‍

Janayugom Webdesk
കണ്ണൂർ
June 20, 2025 8:31 am

ഇന്ത്യൻ ഭരണഘടന 75 വർഷം പിന്നിട്ടിട്ടും ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍ സാധാരണക്കാരയ ജനങ്ങള്‍ക്ക് ഇപ്പോഴും അനുഭവവേദ്യമായിട്ടില്ലെന്ന് റിട്ട. ജസ്റ്റിസ് ജെ ചെലമേശ്വര്‍. സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സി എച്ച് രാഘവൻ — എം നാരായണൻ നഗറിൽ നടന്ന ഇന്ത്യൻ ഭരണഘടന 75 വർഷങ്ങൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും നമ്മുടെ ഭരണഘടന സഹായകമായിട്ടുണ്ടോയെന്നത് സംശയമാണ്. നമ്മള്‍ ഇപ്പോഴും വര്‍ഷങ്ങള്‍ക്ക് പിറകിലെവിടെയോ തങ്ങിനില്‍ക്കുകയാണ്. ഇനിയും ഒരുപാട് മുന്നേറേണ്ടിയിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെല്ലാം നമ്മള്‍ വളരെയേറെ നേട്ടം കൈവരിച്ചെങ്കിലും നമ്മുടെ പൊലീസ്, ജുഡീഷ്യറി മേഖലകളിലെല്ലാം സമഗ്രമായ നവീകരണം ഇനിയും ആവശ്യമുണ്ട്.പഴയ ബ്രിട്ടീഷ് ഭരണ കാലത്തിന്റെ ധാരാളം അംശങ്ങള്‍ ഇപ്പോഴും നമ്മുടെ സംവിധാനങ്ങളില്‍ തങ്ങികിടക്കുന്നുണ്ട്. ഇക്കാലത്തും ഗവര്‍ണമാര്‍ ബില്ലുകള്‍ തടഞ്ഞുവെക്കുന്നത് ബ്രിട്ടീഷ് കാലത്തെ അനുസ്മരിപ്പിക്കുന്നു. ആ കാലത്ത് വൈസ്രോയി ജനറല്‍മാര്‍ പല ബില്ലുകളും തടഞ്ഞുവെച്ച സംഭവങ്ങളുണ്ട്. ഇന്നും അത് ആവര്‍ത്തിക്കപ്പെടുന്നു.
രാജ്യത്തെ തെരഞ്ഞെടുപ്പ് രീതികളും വളരെ അപകടകരമായ ദിശയിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഓരോ രാഷ്ട്രീയകക്ഷികളും ഒരു സീറ്റിന് വേണ്ടി ചെലവഴിക്കുന്ന തുക നൂറ് കോടികള്‍ക്കും മുകളിലാണെന്നത് ഏറ്റവും അപകടകരമായ സൂചനകളാണ്.

ഒരു സീറ്റിന് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് 100 കോടി വരെ കക്ഷികൾ നമ്മുടെ രാജ്യത്ത് ചെലവഴിക്കുമ്പോൾ മറു വശത്ത് പട്ടിണി മാറ്റാൻ തുച്ഛമായ ദിവസ കൂലിക്ക് വേണ്ടി പത്ര വിൽപ്പന നടത്തുന്നവർ ജീവിക്കുന്നതും ഇതേ രാജ്യത്ത് തന്നെയാണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ ‘അപേക്ഷിച്ച് കേരളം വളരെയേറെ മെച്ചപ്പെട്ടതാണ്. തെറ്റു കാണുമ്പോൾ അത് ചൂണ്ടി കാട്ടുന്നവരാണ് ഇവിടെയുള്ള ജനങ്ങളെന്നും ജെ ചെലമേശ്വര്‍ പറഞ്ഞു. സി പി എം സംസ്ഥാന കമ്മിറ്റിയംഗം ഡോ വി ശിവദാസന്‍ എം പി പ്രസംഗിച്ചു. ചടങ്ങില്‍ സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി മോഡറേറ്ററായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ സി എന്‍ ചന്ദ്രന്‍, സി പി ഷൈജന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ എ പ്രദീപന്‍, കെ ടി ജോസ്, ജില്ലാ എക്സിക്യൂട്ടീവംഗം വെള്ളോറ രാജന്‍ എന്നിവര്‍ സംബന്ധിച്ചു. കണ്ണൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ പി അജയകുമാര്‍ സ്വാഗതവും ജില്ലാ കൗണ്‍സിലംഗം എം അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.