
കേരളത്തിൽ നിന്നുള്ള മനുഷ്യവിഭവ ശേഷി വിദേശ രാജ്യങ്ങളിലേക്ക് ഒഴുകുന്ന രീതിക്ക് മാറ്റം വരുത്തുന്നതിനായി തൊഴിൽ മേഖലയിലും തൊഴിൽ സംസ്‌കാരത്തിലും ഒരു പൊളിച്ചെഴുത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ഗവ എഞ്ചിനീയറിങ് കോളേജിൽ സംഘടിപ്പിച്ച മെഗാ തൊഴിൽമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രാദേശിക തലത്തിൽ ഐ ടി പാർക്കുകൾ, പരമ്പരാഗത തൊഴിൽ മേഖലയുടെ ആധുനികവത്കരണം, അടിസ്ഥാന മേഖലയുടെ വികസനം എന്നിവയിലൂടെ സംസ്ഥാനത്തിന്റെ തൊഴിൽ സംസ്‌കാരം തന്നെ ഒമ്പത് വർഷം കൊണ്ട് സർക്കാർ മാറ്റിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.
എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. വിജ്ഞാനകേരളം അഡൈ്വസർ ഡോ. ടി എം തോമസ് ഐസക് ആമുഖ അവതരണവും രജിസ്ട്രേഷൻ, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണവും നടത്തി.ചടങ്ങിൽ മരിയൻ അപ്പാരൽ ഉടമ സജിൻ 700 വനിതകൾക്കുള്ള ജോബ് ഓഫർ ലെറ്റർ ധനമന്ത്രി കെ . എൻ ബാലഗോപാലിന് കൈമാറി.
തിരുവനന്തപുരം ആസ്ഥാനമായ ഒറൈസസ് ഇന്ത്യ മേധാവി വിജേഷ് വേണുഗോപാൽ 25 പേർക്ക് നിയമനം നൽകുന്ന ഉത്തരവ് ഉദ്യോഗാർഥികൾക്ക് കൈമാറി.
എം എൽ എ മാരായ ടി ഐ മധുസൂദനൻ, കെ വി സുമേഷ്, എം വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള, പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം ശ്രീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മുൻ എം പി കെ കെ രാഗേഷ്, കെ ഡിസ്‌ക് മെംബർ സെക്രട്ടറി ഡോ പി വി ഉണ്ണികൃഷ്ണൻ, കെ ഡിസ്‌ക് കൺസൾട്ടന്റ് കോർഡിനേറ്റർ ഡോ പി സരിൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ എം സുർജിത്, തൊഴിൽ മേള ജനറൽ കൺവീനർ ടി കെ ഗോവിന്ദൻ, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ സി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.