
ഭായി നസീർ, തമ്മനം ഫൈസൽ, ആലുവ ഗുണ്ടാ മനാഫ്, വെടി മരം ശ്യം, ചുക്ക് നജീബ് എന്നീ കുപ്രസിദ്ധ ഗുണ്ടകളുടെ അനുയായിയും, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൊലപാതക ശ്രമം, വീട് കയറി ആക്രമണം, ആംസ് ആക്റ്റ്, മുതലായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള കുര്യാക്കോസ് എന്ന ബെന്നി( 36) നെയാണ് പോലിസ് പിടികൂടിയത്. ആലപ്പുഴയിൽ നടന്ന ഗുണ്ടാ സംഗമത്തിൽ പ്രതി പങ്കെടുത്തിട്ടുണ്ട്. ഇയാളുടെ ഒളിസങ്കേതങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോട് ഉറുമി ഡാമിന് സമീപത്തുള്ള പാറക്കൂട്ടങ്ങൾക്കുള്ളിലെ കാട്ടിൽ വച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.