
നിലമ്പൂരിന്റെ എംഎൽഎ ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. വോട്ടെണ്ണൽ ആരംഭിച്ചിരിക്കെ രാഷ്ട്രീയ കേരളത്തിന്റെ മനസ് നിലമ്പൂരിൽ.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 75.27% ആയിരുന്നു നിലമ്പൂരിലെ പോളിങ്. 1,74,667 പേര് വോട്ടു ചെയ്തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതല്‍പേർ വോട്ടു ചെയ്യുന്നത് ആദ്യം. 1500നടുത്ത് പോസ്റ്റൽ വോട്ടുകളുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് 12,631 സ്ത്രീകൾ അധികമായി വോട്ടു ചെയ്തത് അടിയൊഴുക്കുകളുടെ സൂചനയായി കാണുന്നവരുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.