13 January 2026, Tuesday

Related news

January 12, 2026
December 24, 2025
December 18, 2025
December 15, 2025
December 12, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
November 28, 2025

വ്യോമയാന രംഗത്ത് ഗുരുതര ചട്ടലംഘനങ്ങള്‍

Janayugom Webdesk
ന്യൂഡൽഹി
June 24, 2025 11:14 pm

രാജ്യത്തെ വ്യോമയാന സംവിധാനത്തിൽ ഗുരുതര ചട്ടലംഘനങ്ങളും വീഴ്ചകളുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷേന്‍ (ഡിജിസിഎ). അഹമ്മദാബാദ് വിമാനദുരന്തത്തിനുപിന്നാലെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഡൽഹിയും മുംബൈയും ഉൾപ്പെടെ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ രാത്രിയും പുലർച്ചെയുമായി ജോയിന്റ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിൽ രണ്ടു സംഘങ്ങളാണ് പരിശോധന നടത്തിയത്. വിമാനക്കമ്പനികളുടെ പ്രവർത്തനം, വിമാനത്താവള സംവിധാനങ്ങൾ, വിമാന അറ്റകുറ്റപ്പണികൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സാങ്കേതികവും സുരക്ഷാ ബന്ധിതവുമായ വീഴ്ചകൾ കണ്ടെത്തി. റൺവേകളുടെ മധ്യത്തിലെ സൂചനാ ലൈനുകൾ മങ്ങിയതും ടാക്സി വേകളിലെ പച്ചലൈറ്റിന്റെ പ്രവർത്തനത്തിലെ വീഴ്ചകളുമടക്കം ഡിജിസിഎയുടെ റിപ്പോർട്ടിലുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.