9 February 2026, Monday

Related news

February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 5, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026
January 30, 2026

കൊക്കെയ്ന്‍ കേസ്; നടന്‍ കൃഷ്ണ അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
June 26, 2025 11:26 am

കൊക്കെയ്ന്‍ കേസില്‍ നടന്‍ കൃഷ്ണയെ തമിഴ്‌നാട് പോലീസ് കേരളത്തിൽ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, കേസില്‍ നടന്‍ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പല താരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായി വിവരമുണ്ട്. തമിഴ്നാടിനകത്തും പുറത്തുമായുള്ള മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.