16 January 2026, Friday

Related news

January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 9, 2026

ഓട്ടോ തൊഴിലാളി കനാലിൽ വീണ് മരിച്ചനിലയിൽ

Janayugom Webdesk
മൂവാറ്റുപുഴ
June 27, 2025 9:51 am

ഓട്ടോ തൊഴിലാളിയെ കനാലിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. സൗത്ത് മാറാടി ചന്തപ്പാറ ചന്തപ്പറമ്പിൽ അയ്യപ്പനെ (60)യാണ് വ്യാഴം രാത്രി ഒമ്പതോടെ സൗത്ത് മാറാടി സൺഡേ സ്കൂളിനുസമീപമുള്ള ലിഫ്റ്റ് ഇറിഗേഷൻ കനാലിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് ഇവിടെയെത്തി ആടിന് പുല്ല് വെട്ടുന്നതിനിടെ കാൽവഴുതി കനാലിൽ വീണതാണെന്ന് കരുതുന്നു. 20 അടിയിലേറെ താഴ്ചയുള്ള കനാലിനിരുവശവും പാറയാണ്. 

മാറാടി മണ്ണത്തൂർ കവലയിലെ ഓട്ടോഡ്രൈവറാണ് അയ്യപ്പൻ. ശക്തമായ മഴയായിരുന്നതിനാൽ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെ കനാലിനുസമീപം ഓട്ടോ കണ്ടെത്തിയത്. തുടർന്നാണ് അയ്യപ്പനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂവാറ്റുപുഴ അഗ്‌നി രക്ഷാസേന എത്തി മൃതദേഹം കരയിലെത്തിച്ചു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ. മൂവാറ്റുപുഴ പൊലീസും സ്ഥലത്തെത്തി. ഭാര്യ: ലളിത. രണ്ടു മക്കളുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.