18 December 2025, Thursday

Related news

December 15, 2025
December 8, 2025
November 8, 2025
October 31, 2025
October 29, 2025
October 21, 2025
October 17, 2025
October 16, 2025
October 13, 2025
October 11, 2025

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയ്ക്ക് പിന്തുണയുമായി ഫെഫ്ക; തിങ്കളാഴ്ച സെൻസർ ബോർഡിന് മുന്നിൽ സമരം

Janayugom Webdesk
കൊച്ചി
June 27, 2025 7:14 pm

‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച സംഭവത്തിൽ ചിത്രത്തിന് പിന്തുണയുമായി ഫെഫ്ക രംഗത്ത്. സെൻസർ ബോർഡിന്റെ നടപടികളിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന സമരം നടത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഉചിതമായ തീരുമാനം കോടതി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്കയും എ എം എം എ ഉൾപ്പെടെയുള്ള സംഘടനകളും സമരത്തിൽ പങ്കാളികളാകും. റിവൈസിങ് കമ്മിറ്റി സിനിമ കണ്ടിട്ടും ഇതുവരെ രേഖാമൂലമുള്ള അറിയിപ്പ് നിർമ്മാതാക്കൾക്ക് ലഭിച്ചിട്ടില്ലെന്നും, കഥാപാത്രത്തിന്റെ പേര് മാറ്റണം എന്ന് മാത്രമാണ് സെൻസർ ബോർഡ് ആവശ്യപ്പെടുന്നതെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി. 

21 യൂണിയനുകളിലെയും പ്രതിനിധികളും ടെലിവിഷൻ സംഘടനകളും സമരത്തിൽ പങ്കുചേരും. സിനിമയുടെ മാത്രം പ്രശ്നമല്ല ഇത്, കേരളത്തിന്റെ സാംസ്കാരിക സമൂഹം പ്രതികരിക്കാതിരുന്നാൽ ഈ പ്രവണത ഇനിയും വർധിക്കുമെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കർ പറഞ്ഞു. നാളെ ഇതിനേക്കാൾ ഭയങ്കരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുമെന്നും, എല്ലാ പേരുകളും ഏതെങ്കിലും തരത്തിൽ എല്ലാ മതങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയാകുമെന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.