11 February 2026, Wednesday

Related news

January 31, 2026
January 31, 2026
January 10, 2026
January 9, 2026
January 9, 2026
November 6, 2025
July 28, 2025
June 29, 2025
June 29, 2025
June 13, 2025

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു; ആര്‍സിബി താരം യഷ് ദയാലിനെതിരെ കേസ്

Janayugom Webdesk
ലഖ്നൗ
June 29, 2025 3:52 pm

വിവാഹം കഴിക്കാമെന്ന വാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചെന്ന് ആര്‍സിബി താരം യഷ് ദയാലിനെതിരെ പരാതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഉത്തർപ്രദേശ് സ്വദേശിനിയാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ഓൺലൈനായി പരാതി സമർപ്പിച്ചത്.

കഴിഞ്ഞ അഞ്ച് വർഷമായി താനും യഷും പ്രണയത്തിലായിരുന്നുവെന്നും, കുടുംബാംഗങ്ങൾക്കുൾപ്പെടെ ഭാവി വധു എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയിരുന്നതെന്നും യുവതി പറഞ്ഞു. മാനസികമായും ശാരീരികമായും വൈകാരികമായും തന്നെ ഉപയോഗിച്ചശേഷം യഷ് കയ്യൊഴിഞ്ഞുവെന്നും, നിരവധി സ്ത്രീകളുമായി സമാന ബന്ധങ്ങൾ ഉള്ളതായി കണ്ടെത്തിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. പരസ്ത്രീ ബന്ധങ്ങൾ ചോദ്യം ചെയ്തപ്പോൾ തന്നെ ഉപദ്രവിച്ചുവെന്നും യുവതി ആരോപിച്ചു. 

യഷുമായി ബന്ധമുണ്ടായിരുന്നതിന് തെളിവായി ചാറ്റുകളും സ്ക്രീൻഷോട്ടുകളും, വിഡിയോ കോൾ വിവരങ്ങളും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും യുവതി കൈമാറിയിട്ടുണ്ട്. നീതിയുക്തമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും യുവതി ആവശ്യപ്പെട്ടു. ഈ സീസണിൽ ഐ പി എൽ ജേതാക്കളായ ആർ സി ബി ടീമിൽ യഷ് ദയാൽ അംഗമായിരുന്നു. 15 കളികളിൽ നിന്നായി 13 വിക്കറ്റുകളാണ് യഷ് ടീമിനായി നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.