
കൊച്ചി — ധനുഷ്‌കോടി ദേശീയപാതയിലെ ഇടുക്കി ദേവികുളം ഗ്യാപ് റോഡിൽ കൂറ്റൻ പാറ അടർന്നു വീണു. ഈ സമയം വാഹനങ്ങളൊന്നും റോഡിലില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പാറ വീണ ഭാഗത്ത് റോഡിലെ ടാറിങ് ഇളകുകയും ചെയ്തിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പാറക്കഷണം റോഡിൽനിന്ന് നീക്കിയിട്ടുണ്ട്.
മഴക്കാലം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് ഗ്യാപ് റോഡിലേക്ക് പാറ വീഴുന്നത്. കോടമഞ്ഞും മഴയും കാരണം ഇവിടെ കാഴ്ചാപരിമിതിയുണ്ട്. കൂടാതെ മലയിടിച്ചിൽ തുടരുന്നതിനാൽ വാഹന ഗതാഗതത്തിന് നിലവിൽ നിയന്ത്രണങ്ങളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.