12 February 2026, Thursday

Related news

January 30, 2026
December 23, 2025
December 9, 2025
December 2, 2025
November 11, 2025
November 1, 2025
September 26, 2025
September 25, 2025
August 28, 2025
August 14, 2025

മൈക്രോസോഫ്റ്റില്‍ വീണ്ടും കുട്ടപ്പിരിച്ചുവിടല്‍

Janayugom Webdesk
വാഷിങ്ടണ്‍
July 2, 2025 10:05 pm

ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 9000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസത്തില്‍ 6000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച് 2,28,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോസോഫ്റ്റിലുള്ളത്. ഇന്നലത്തെ റിപ്പോര്‍ട്ടനുസരിച്ച് ആകെ വര്‍ക്ക്ഫോഴ്സിന്റെ നാല് ശതമാനമാനത്തെയാണ് പിരിച്ചുവിടുന്നത്. ഇത് ഏകദേശം 9000ത്തിന് അടുത്തുവരും. ഇന്നലെ മുതല്‍ ജീവനക്കാര്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങിയെന്നാണ് വിവരം. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ കൂട്ടപിരിച്ചുവിടലാണിത്. റെഡ്മോണ്ട്, വാഷിങ്ടണ്‍ ആസ്ഥാനത്തെ 300 ജീവനക്കാരെ മേയ് ആദ്യം മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.