
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ശേഷം അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോൾ വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് അരോപണം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ വിവാഹജീവിതത്തെക്കുറിച്ച് ഇരുവരും അറിവുള്ളവരായിരിക്കുമ്പോൾ ബലാത്സംഗക്കുറ്റം ആരോപിക്കാൻ കഴിയില്ലെന്നും, വിവാഹ ജീവിതത്തിൽ തുടരുന്ന ഒരാൾക്ക് മറ്റൊരാൾക്ക് വിവാഹ വാഗ്ദാനം നൽകുമെന്ന് കരുതാനാകില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. പാലക്കാട് സ്വദേശിയായ 28 വയസ്സുകാരന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം.
യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമം നടത്തിയെന്നും, നഗ്നചിത്രങ്ങൾ ശേഖരിച്ച് ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമുള്ള കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പരാതിക്കാരി വിവാഹിതയാണെന്നും, വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മലപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ കഴിഞ്ഞ 21 ദിവസമായി യുവാവ് റിമാൻഡിലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.