11 February 2026, Wednesday

Related news

February 6, 2026
February 3, 2026
February 2, 2026
January 31, 2026
January 26, 2026
January 12, 2026
January 12, 2026
January 2, 2026
December 31, 2025
December 28, 2025

കോട്ടയം മെഡിക്കൽ കോളജ് അപകടം; രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ

Janayugom Webdesk
തിരുവനന്തപുരം
July 4, 2025 12:37 pm

കോട്ടയം മെഡിക്കൽ കോളേജിൽ പഴയ കെട്ടിടം തകർന്നുണ്ടായ അപകടം നിർഭാഗ്യകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവം അറിഞ്ഞ സമയത്ത് തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തകർന്ന് വീണത് 68 വർഷം മുൻപ് ഉള്ള കെട്ടിടമാണ് എന്നും മന്ത്രി പറഞ്ഞു.

രക്ഷാപ്രവർത്തനത്തിന് മണ്ണ് മാന്തി യന്ത്രം കൊണ്ടുവരാൻ ഒരു കെട്ടിടം പൊളിക്കണം. ഇനി ഒരു കെട്ടിടം പണിയുമ്പോൾ ആവശ്യമായ സംവിധാനം ക്രമീകരിച്ച ആയിരിക്കണം. രക്ഷാപ്രവർത്തനത്തിന് യന്ത്രം കയറി വരാനുള്ള ബുദ്ധിമുട്ട് പ്രായോഗികമായി ഉണ്ടായിരുന്നുവെന്നും. അതിനായി മണ്ണ് മാറ്റി പെട്ടെന്ന് നോക്കണമെന്ന് നിർദ്ദേശംനൽകിയിരുന്നു. മറ്റൊരു രൂപത്തിൽ വിഷയത്തെ വ്യാഖ്യാനിക്കരുത്. മെഡിക്കൽ കോളജിനെ ആകെ ആക്ഷേപിച്ച് ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകരുത് എന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.