26 December 2025, Friday

Related news

December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025
December 12, 2025
December 10, 2025
December 10, 2025
December 9, 2025

കോഴിക്കോട് 39 വർഷം പ‍ഴക്കമു‍ള്ള കൊ ലപാതകം: മറ്റൊരു കൊല കൂടി നടത്തിയെന്ന് വെളിപ്പെടുത്തി പ്രതി

Janayugom Webdesk
കോഴിക്കോട്
July 5, 2025 10:43 am

കോഴിക്കോട് കൂടരഞ്ഞിയിലെ കൊലപാതക്കേസ് പ്രതി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. 1989 ൽ കോഴിക്കോട് വെള്ളയിൽ കടപ്പുറത്ത് ഒരാളെ കൊലപ്പെടുത്തിയതായാണ് മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ കുറ്റസമ്മതം നടത്തിയത്. സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

39 വർഷം മുമ്പ് കൊലപാതകം നടത്തിയെന്ന കുറ്റസമ്മതവുമായി മുഹമ്മദലി പൊലീസിനെ സമീപിച്ചത്. ശാരീരികമായി ഉപദ്രവിച്ചപ്പോൾ ആളെ ചവിട്ടിയതാണെന്നാണ് മുഹമ്മദലിയുടെ മൊഴി. തോട്ടിൽ വീണയാൾ മരിച്ചതായി അറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞാണ്. അന്ന് 17 വയസായിരുന്നു മുഹമ്മദലിയുടെ പ്രായം. പൊലീസ് പരിശോധനയിൽ 1986 നവംബർ അവസാനം അജ്ഞാതനായ ഒരാൾ തോട്ടിൽ വീണ് മരിച്ചതായി സ്ഥിരീകരിച്ചിരുന്നു.

നിലവിൽ മരിച്ചയാളെ തിരിച്ചറിയാൻ തിരുവമ്പാടി പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടു. കോടതിയിൽ നിന്നുള്ള കേസ് രേഖകളും പൊലീസ് ശേഖരിക്കും. അന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം അജ്ഞാത മൃതദേഹം എന്ന നിലയിൽ നടപടി ക്രമം പാലിച്ച് സംസ്ക്കാരവും നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.