19 January 2026, Monday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ മത്സരിക്കും

Janayugom Webdesk
പട്‌ന
July 6, 2025 5:54 pm

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ പ്രഖ്യാപിച്ചു. ബിജെപി-ജെ ഡി യു സഖ്യത്തിന്റെ ഭാഗമായാകും മത്സരിക്കുക. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹാജിപൂർ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ച ചിരാഗ് നിലവിൽ കേന്ദ്ര മന്ത്രിയാണ്. ആർ ജെ ഡിയുടെ ശിവ ചന്ദ്ര രാമിനെ 1,70,000 വോട്ടുകൾക്കാണ് ചിരാഗ് പാസ്വാൻ പരാജയപ്പെടുത്തിയത്.

ഭരണഘടനയുടെ പവിത്രത കളങ്കപ്പെടുത്താനാണ് കോൺഗ്രസും ആർ ജെ ഡിയും ശ്രമിക്കുന്നതെന്ന് ശരണിലെ റാലിയിൽ ചിരാഗ് പാസ്വാൻ ആരോപിച്ചു. എക്കാലവും ഭരണഘടനയെ വെല്ലുവിളിക്കുന്നത് കോൺഗ്രസാണെന്നും, 1975‑ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അതിന്റെ തെളിവാണെന്നും ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.