
ഡ്രൈവര്‍മാരെ കൊന്ന് കാറുകള്‍ നേപ്പാളിലെത്തിച്ച് വില്പന നടത്തിയിരുന്ന പരമ്പര കൊലയാളി 24 വര്‍ഷത്തിന് ശേഷം പിടിയില്‍. അജയ് ലാംബ (48) ആണ് പിടിയിലായത്. നീണ്ട അന്വേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഡല്‍ഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ലാംബയെ പിടികൂടിയത്. നാല് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 2001 മുതല്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ടാക്സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് കവര്‍ച്ചയും കൊലപാതകവും നടത്തുകയായിരുന്നു ഇയാളുടെ രീതി. ടാക്സി വാടകയ്ക്കെടുത്ത ശേഷം ഡ്രൈവറെ കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിച്ച് കാര്‍ നേപ്പാളിലേക്ക് കടത്തി വില്‍ക്കുകയുമാണ് പതിവ്. നാല് ടാക്സി ഡ്രൈവര്‍മാരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് കിട്ടിയത്. ലാംബയുടെ കൂട്ടുപ്രതികളായ ധീരേന്ദ്ര, ദിലീപ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ലാംബ 2008 മുതല്‍ 2018 വരെ നേപ്പാളിലാണ് താമസിച്ചത്. 2020ല്‍ ഒഡിഷയില്‍ നിന്ന് കഞ്ചാവ് കടത്തിയ കേസിലും ഇയാള്‍ പ്രതിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.