
(ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലക്ക് )
ഉയര്‍ന്നു പൊന്തുക സൂര്യാംശു ഇനിയും ബഹി
രാകാശത്തിന്നുള്ളറയില്‍
ഭൂമിയിലല്ല നഭസ്സിതിലല്ല ത്രിശങ്കുവിലേക്കോ ഈ യാത്ര
കൂട്ടിനായുണ്ടൊരു റഹ് മാന്‍ ഗാനം,ഭോജ്യത്തിനു
പുലാവും പരുപ്പും ജ്യൂസും
ഭാരതത്തിന്നഭിമാനം വാനോളമുയര്‍ത്തി
നൂറ്റിനാല്പതു കോടിതന്നാശ നെഞ്ചേറ്റി
നട്ടുവളര്‍ത്തുകയവിടെ അരിയും പയറും
പുതു പുതു വിളവുകളായ്
മലയാളത്തിന്‍ കാര്‍ഷിക സംസ്ക്കാരമുയര്‍ത്തിപ്പിടിക്കുക വാനോളം
ബഹിരാകാശസ്വപ്നം പണ്ടേ ഉള്ളില്‍ നിറച്ചവനല്ലോ നീ
വീട്ടുകാരറിയാതെയല്ലോ
പണ്ടു നീ
നാവിക പരീക്ഷ എഴുതിയതും
നിന്‍ സ്വപ്നം പൂരിതമാക്കിയും
യുദ്ധവിമാനങ്ങളെത്രയുയര്‍ത്തി വാനില്‍ പറന്നുയര്‍ന്നീടാനായ്
നമസ്ക്കാരം എന്‍ പ്രിയ ഇന്ത്യക്കാരാ
എന്തൊരതിശയ യാത്രയിതേ
എന്തൊരഭിമാന നിമിഷമിതേ
മനസ്സിതിലേറ്റുക ഭാരതമക്കളെ നിങ്ങളിലും
സ്വപ്നമിതുപോലെ
നാളെയിതുപോലൊരു പേടക യാത്ര
നിങ്ങള്‍ക്കും സ്വപ്നം കണ്ടീടാം
ഭാരതീയരാകും പ്രമേഹരോഗികള്‍ക്കു
മുണ്ടേ ആശക്കു വഴിയേറേ
പ്രമേഹരോഗിതന്‍ അവസ്ഥയുമവിടെ
പഠനവിധേയമാക്കുന്നു
ജയ് ഹിന്ദ് ജയ് ഹിന്ദ് ജയ് ഭാരത്
ജയജയ ജയ ജയ ജയ ശുഭഹേ!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.