22 December 2025, Monday

Related news

December 16, 2025
December 6, 2025
December 2, 2025
December 1, 2025
December 1, 2025
November 20, 2025
November 19, 2025
November 17, 2025
November 14, 2025
November 4, 2025

22 വർഷങ്ങൾക്ക് ശേഷം കാളിദാസും ജയറാമും ഒരുമിച്ചഭിനയിക്കുന്ന ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രം “ആശകൾ ആയിരം” ടൈറ്റിൽ പോസ്റ്റർ റിലീസായി

Janayugom Webdesk
July 7, 2025 6:46 pm

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകൻ കാളിദാസ് ജയറാമും ഇരുപത്തി രണ്ടു വർഷങ്ങൾക്ക് ശേഷം ഒരുമിച്ചഭിനയിക്കുന്ന “ആശകൾ ആയിരം” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകൾ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്‌. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങളിലും എന്റെ വീട് അപ്പുവിന്റെയും ചിത്രങ്ങളിൽ കാളിദാസ് ജയറാം അച്ഛനോടൊപ്പം അഭിനയിച്ച്‌ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി നായകവേഷങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാളി പ്രേക്ഷകർ എന്നും ആഗ്രഹിച്ചിരുന്ന ജയറാം — കാളിദാസ് കൂട്ടുകെട്ട് ആശകൾ ആയിരത്തിലൂടെ നിറവേറുകയാണ്. ആശകൾ ആയിരം ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസേഴ്‌സ്‌ : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി, ഡി ഓ പി : ഷാജി കുമാർ, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, എഡിറ്റർ : ഷഫീഖ് പി വി, മ്യൂസിക് : സനൽ ദേവ്, ആർട്ട് : നിമേഷ് താനൂർ, കോസ്റ്റ്യൂം : അരുൺ മനോഹർ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ എന്നിവരാണ്. ആശകൾ ആയിരത്തിന്റെ മറ്റു അപ്‌ഡേറ്റുകൾ തുടർനാളുകളിൽ പ്രേക്ഷരിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മലയാളം, തമിഴ് സിനിമാ മേഖലയിൽ കലാ മൂല്യമുള്ളതും താരസമ്പന്നമായ നിരവധി ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ നിർമ്മാണത്തിൽ അണിയറയിൽ ഒരുങ്ങുന്നത്. എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം കില്ലർ, സുരേഷ്‌ ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ഭ.ഭ.ബ എന്നിവയോടൊപ്പം കാളിദാസ്- ജയറാം ചിത്രം ആശകൾ ആയിരവും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.