21 January 2026, Wednesday

Related news

January 18, 2026
December 29, 2025
December 22, 2025
December 7, 2025
December 2, 2025
December 1, 2025
November 30, 2025
November 29, 2025
November 27, 2025
November 25, 2025

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു

Janayugom Webdesk
ജക്കാര്‍ത്ത
July 7, 2025 9:26 pm

കിഴക്കൻ ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആകാശത്ത് ഏതാണ്ട് 18 കിലോമീറ്ററോളം ദൂരത്തിലാണ് 1,584 മീറ്റർ ഉയരമുള്ള അഗ്നിപര്‍വ്വതത്തില്‍ നിന്നുമുള്ള ചാരം തെറിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ടനത്തില്‍ ഇതുവരെ ആൾനാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി. വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലാണ് ലെവോട്ടോബി ലക്കി ലാക്കി അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. 

മഴക്കാലമായതിനാല്‍ കനത്ത മഴ പ്രദേശത്ത് പെയ്യുകയാണെങ്കില്‍ അത് മഴക്കാലമായതിനാല്‍ കനത്ത മഴ പ്രദേശത്ത് പെയ്യുകയാണെങ്കില്‍ അത് ലാവപ്രളയത്തിന് (അഗ്നിപര്‍വ്വതത്തില്‍ നിന്നും പുറന്തള്ളുന്ന ചാരവും ചളിയും മറ്റ് അവശിഷ്ടങ്ങളും ചേര്‍ന്ന പ്രളയം) കാരണമാകുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഗ്നിപർവതത്തിന്റെ ആറ് കിലോമീറ്റര്‍ പരിധിയിലുള്ളവരോട് മാറിത്താമസിക്കാനും മാസ്കുകൾ ധരിച്ച് മാത്രം പുറത്തിറാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നവംബറിൽ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപര്‍വതം പലതവണ പൊട്ടിത്തെറിച്ചിരുന്നു. ഈ അപകടത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യൻ ഭാഷയിൽ ‘പുരുഷൻ’ എന്നർത്ഥം വരുന്ന ‘ലാക്കി ലാക്കി’ ഒരു ഇരട്ട അഗ്നിപര്‍വതമാണ്. ലാക്കി ലാക്കിക്ക് ചേര്‍ന്നുള്ള അഗ്നിപര്‍വ്വതത്തിന്‍റെ പേര് ‘പെരെംപുവാൻ’ എന്നാണ്. ഈ വാക്കിന് ‘സ്ത്രീ’ എന്നാണ് അർത്ഥം.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.