
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തര്‍ന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസും , ബിജെപിയും ഒരു മരണത്തെആഘോഷമാക്കുന്നുവെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ അതിനെ നേരിടുമന്നും ഞങ്ങള്‍ ചെയ്ത അത്രയും സമരങ്ങള്‍ കോണ്‍ഗ്രസും ബിജെപിയും ചെയ്തിട്ടുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞുആരെങ്കിലും ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയാല്‍ അവരെ കയറി ആക്രമിക്കുന്ന രീതിയിലേക്ക് പോകുന്നതാണോ സമരങ്ങള്‍ എന്നും അദ്ദേഹം ചോദിച്ചു. നിലവാരമില്ലാത്ത സമരങ്ങള്‍ നടത്തരുതെന്നും അക്രമം തുടര്‍ന്നാല്‍ ജനങ്ങള്‍ നേരിടുമെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മകള്‍ നവമിയെ തുടര്‍ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവമിയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അമ്മ ബിന്ദു മരണപ്പെടുന്നത്.ഉപേക്ഷിച്ച കെട്ടിടത്തിലെ ശൗചാലയത്തില്‍ ബിന്ദു കുളിക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചിരുന്നു.
കുടുംബാഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രിസര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ബിന്ദുവിന്റെ മകളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. മകന് ജോലി നല്‍കുന്നതുള്‍പ്പെടെ സര്‍ക്കാര്‍ പരിഗണിക്കുമെന്നും സാമ്പത്തിക സഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.ബിന്ദുവിന്റെ വീട് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ നവീകരിച്ചു നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവും അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.