
കോട്ടയം മെഡിക്കല്‍ കോളജിലെ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. വീടിന്റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍എസ്എസ് യൂണിറ്റ് എടുത്തത് കുടുംബത്തെ നേരിട്ടറിയിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.വീട് നിര്‍മാണത്തിനായി 12,80000 തുക സര്‍ക്കാര്‍ കൈമാറും.
എന്‍ എസ് എസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററും എംജി യൂണിവേഴ്‌സിറ്റിയിലെ എന്‍ എസ് എസ് കോര്‍ഡിനേറ്ററും സി.കെ ആശഎംഎല്‍എയും ചേര്‍ന്ന് വീട് പണിയുടെ മേല്‍നോട്ടം നടത്തും.50 ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ ഉന്നത വിദ്യാഭാസ മേഖല മികച്ച നേട്ടം കൈ വരിച്ചെന്നും സര്‍വകലാശാലകളില്‍ കാവി വത്കരണത്തിനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. മുന്‍പത്തെ ഗവര്‍ണറെക്കാള്‍ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവര്‍ണര്‍ പെരുമാറുന്നത്. ത്രിവര്‍ണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു.സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.