18 December 2025, Thursday

Related news

December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 7, 2025
December 5, 2025
December 5, 2025
December 5, 2025
December 3, 2025

വടക്കൻ ഗാസയിൽ ബോംബ് സ്‌ഫോടനം; 5 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു

Janayugom Webdesk
ഗാസ സിറ്റി
July 8, 2025 12:57 pm

വെടിനിർത്താലുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവേ വടക്കൻ ഗാസയിൽ ബോംബ് സ്‌ഫോടനത്തിൽ 5 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റാവ് സർജന്റ് ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബിന്യമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ എന്നിവരാണ് മരിച്ചത്. 

മരിച്ച അഞ്ചാമന്റെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗാസ വെ​ടി​നി​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദോ​ഹ​യി​ൽ കഴിഞ്ഞ ദിവസം ച​ർ​ച്ച തു​ട​ങ്ങിയിരുന്നു. ഇ​സ്രാ​യേ​ൽ പ്ര​തി​നി​ധി സം​ഘം ദോ​ഹ​യി​ലെ​ത്തി​. യു. ​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വെ​ച്ച ര​ണ്ടു​മാ​സ​ത്തെ വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ത്തി​ലാ​ണ് ചർച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.