
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ സൂക്ഷ്‌മ നിരീക്ഷണം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ 7,89,69,844 വോട്ടർന്മാരാണ് നിലവിലുള്ളത് . വോട്ടറുടെ പേര്, വിലാസം, പഴയ ഫോട്ടോ തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയ മുൻകൂട്ടി പൂരിപ്പിച്ച എന്യുമറേഷൻ ഫോമുകൾ നിലവിലുള്ള എല്ലാ വോട്ടർമാർക്കും ലഭ്യമാക്കിയാതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു . ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കാൻ, പൂരിപ്പിച്ച എന്യുമറേഷൻ ഫോമുകൾ ശേഖരിക്കാൻ ബി എൽ ഓ മാർ ഓരോ വീടും കുറഞ്ഞത് മൂന്ന് തവണയെങ്കിലും സന്ദർശിക്കും. നിരവധി വോട്ടർമാരെ മരിച്ചതായോ , സ്ഥലംമാറ്റിയതായോ അല്ലെങ്കിൽ കുടിയേറിയതായോ കണ്ടെത്തി. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്ന എല്ലാവരെയും ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.