25 December 2025, Thursday

Related news

December 11, 2025
November 6, 2025
October 25, 2025
October 22, 2025
October 19, 2025
October 15, 2025
October 3, 2025
September 25, 2025
September 24, 2025
September 17, 2025

ഭാഗങ്ങൾ കട്ട് ചെയ്യേണ്ട, ജാനകി എന്ന പേരും ഒഴിവാക്കേണ്ട; സുരേഷ്‌ഗോപി ചിത്രത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്

Janayugom Webdesk
കൊച്ചി:
July 9, 2025 12:13 pm

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ചിത്രമായ ജാനകി വേഴ്‌സസ്‌ സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റേണ്ടെന്നും ഭാഗങ്ങൾ കട്ട് ചെയ്യേണ്ടെന്നും സെൻസർ ബോർഡ്. സിനിമയിലെ കോടതി രംഗത്തിൽ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന പേര് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയുടെ പേര് ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും സെൻസർ ബോർഡ് അറിയിച്ചു. വി ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാം. 

കഥാപാത്രത്തിന്റെ ഇനീഷ്യല്‍ കൂടി ചേർക്കണമെന്നും വ്യക്തമാക്കി. സീതയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് സിനിമയുടെ നിർമ്മാതാക്കൾ ഉപയോഗിച്ചത് മനപ്പൂർവ്വം എന്ന സെൻസർ ബോർഡ് സത്യവാങ്ങ്മൂലം. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. ക്രോസ് എക്സാമിനേഷൻ സീനിൽ പ്രതിഭാഗം അഭിഭാഷകനായ നായകൻ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ മതവിഭാഗത്തിൽ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകൻ ചോദിക്കുന്നത് ശരിയല്ലെന്നും സെൻസർ ബോർഡ്‌ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.