
പുനലൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനെ നായ കടിച്ചു. കണ്ണൂർ സ്വദേശി ബിജിതിനാണ്(32) കടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കൊല്ലത്തേക്ക് പോകാൻ കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്തു സ്റ്റേഷൻ മാസ്റ്ററുടെ കാര്യാലയത്തിന് മുന്നിൽ എത്തിയപ്പോഴാണ് നായ ആക്രമിച്ചത്. ബിജിതിൻറെ ഇടതു കാലിന് പിൻഭാഗത്താണ് കടിയേറ്റത്. സംഭവം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചപ്പോൾ അവഗണിച്ചതായും അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെന്നും ബിജിത് ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.