22 January 2026, Thursday

Related news

January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
December 27, 2025

നീരജ് മാധവ്, അൽത്താഫ് സലീം ചിത്രം ‘പ്ലൂട്ടോ‘യുടെ പൂജ കൊച്ചിയിൽ നടന്നു

Janayugom Webdesk
July 11, 2025 3:56 pm

നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പ്ലൂട്ടോയുടെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടർ ആന്റെണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ. ഛായാഗ്രാഹണം ‑ശ്രീരാജ് രവീന്ദ്രൻ. സംഗീതം-അശ്വിൻ ആര്യൻ, അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- നീരജ് മാധവ്, അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ‑ജാവേദ് ചെമ്പ്, പ്രൊഡക്ഷൻ ഡിസൈനർ‑രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ‑സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ‑ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ്-ഹലോ പ്ലൂട്ടോ, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ‑ശ്രാവൺ സുരേഷ് കല്ലൻ, പി ആർ ഒ- എ എസ് ദിനേശ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.