
തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ അട്ടിമറി സംശയം ബലപ്പെടുന്നു.
തിരുവള്ളൂരിൽ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. ട്രെയിൻ തീ പിടിച്ച് അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് സംശയങ്ങൾക്ക് വഴിവെച്ചത്. റെയിൽവേയുടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അപകടത്തെക്കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, അപകടകാരണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് അധികൃതർ അറിയിച്ചു. ഡീസലുമായി പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് ബോഗികൾ കത്തി നശിച്ചു. തിരുവള്ളൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ അഞ്ച് ബോഗികളിൽനിന്ന് തീ ആളിക്കത്തി. തീപിടിത്തത്തെ തുടർന്ന് പ്രദേശമാകെ പുക പരന്നു. സംഭവത്തെ തുടർന്ന് പാതയിലെ റെയിൽവെ ഗതാഗതം താറുമാറായി. പത്തിലധികം ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്. ട്രെയിനിൽ നിന്ന് വലിയ രീതിയിൽ തീയും പുകയും ഉയര്‍ന്നതോടെ 2കിലോമീറ്റർ പരിസരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട ട്രെയിനിലെ തീ 70 ശതമാനത്തോളം നിയന്ത്രിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ട്രെയിനിൽ 27,000 ലിറ്റർ ഡീസൽ ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.