
അമിതവേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് വഴിയാത്രക്കാരായ സ്ത്രീകൾക്കുനേരെ പാഞ്ഞുകയറി വൃദ്ധക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരപരിക്ക്. ആലപ്പുഴ കളപ്പുര കിഴക്കേമംഗലം വീട്ടിൽ ഓട്ടോഡ്രൈവർ രാജീവിന്റ ഭാര്യ സുധക്ഷിണയാണ് (55) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ പ്യൂൺ ബിന്ദുവിനെ (50) എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.40ന്
ബൈപാസ് റോഡിൽ കൊമ്മാടി പഴയ ടോൾഗേറ്റിന് തെക്കുഭാഗത്തായിരുന്നു അപകടം. എറണാകുളത്തിന് കായംകുളം ഭാഗത്തേക്ക് പോയ കാറാണ് അപകടമുണ്ടാക്കിയത്. ഗോകുൽ കയർകമ്പനിയിലെ ജീവനക്കാരിയായ സുധക്ഷിണ ജോലിക്കായി പോകുമ്പോഴാണ് ദിശതെറ്റി അമിതവേഗതയിലെത്തിയ കാർ പാഞ്ഞുകയറിയത്. ഒപ്പമുണ്ടായിരുന്ന ബിന്ദുവും പായിപ്പാട് പഞ്ചായത്തിലേക്ക് ജോലിക്കുപോകുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയതായിരുന്നു. സ്ത്രീയും പുരുഷനുമാണ് കാറിലുണ്ടായിരുന്നത്. അപകടമുണ്ടായതിന് പിന്നാലെ നമ്പർപേറ്റ് അഴിച്ചുമാറ്റിയതായും പറയപ്പെടുന്നു. ഗുരുതരപരിക്കേറ്റ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധക്ഷിണയുടെ ജീവൻ രക്ഷിക്കാനായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.