29 December 2025, Monday

Related news

December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 21, 2025
December 20, 2025
December 17, 2025
December 17, 2025
December 11, 2025
December 6, 2025

നവംബർ മാസത്തോടെ റവന്യൂ ഡിജിറ്റൽ കാർഡ് എല്ലാവരുടെയും കൈകളിലേക്ക്: മന്ത്രി കെ രാജൻ

Janayugom Webdesk
കണ്ണൂര്‍
July 16, 2025 10:29 pm

നവംബർ മാസത്തോടെ റവന്യൂ ഡിജിറ്റൽ കാർഡ് എല്ലാവരുടെയും കൈകളിലേക്ക് എത്തുമെന്ന് റവന്യൂ, ഭവന നിർമ്മാണ മന്ത്രി കെ രാജൻ പറഞ്ഞു.
തലശ്ശേരി സബ് കലക്ടർ ഓഫീസിൽ പുതുതായി നിർമ്മിച്ച വീഡിയോ കോൺഫറൻസ് ഹാൾ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ അതിവേഗതയിൽ നടക്കുമ്പോൾ ആധുനിക സംവിധാനങ്ങൾ ഉണ്ടാവണമെന്നത് കാലഘട്ടം ആവശ്യപ്പെടുന്നതാണെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക മാത്രമല്ല വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏറ്റവും വേഗതയിലും കൂടുതൽ ജനങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനായി. ശിലാഫലകം അനാച്ഛാദനം സ്പീക്കർ നിർവഹിച്ചു. ജില്ലാ നിർമ്മിതി കേന്ദ്ര പ്രൊജക്ട് മാനേജർ കെ സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് റവന്യൂ ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ് കലക്ടർ ഓഫീസിൽ താഴത്തെ നിലയിൽ വീഡിയോ കോൺഫറൻസ് ഹാൾ നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണചുമതല. 28 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയത്.

അക്കൗസ്റ്റിക് സീലിംഗ്, നിലം ടൈൽ വിരിക്കൽ, വരാന്തയിൽ ഗ്രിൽ വച്ച് സംരക്ഷിക്കൽ, രണ്ട് ടോയ്‌ലറ്റുകൾ നവീകരിക്കൽ, മുറ്റം ഇന്റർലോക്ക് വിരിക്കൽ, റാമ്പ് തുടങ്ങിയ സിവിൽ പ്രവൃത്തികളും, കോൺഫറൻസ് ഹാളിലേക്ക് ആവശ്യമായ ഫർണിച്ചറുകളും പൂർത്തീകരിച്ചിട്ടുണ്ട്. ശീതികരിച്ച ഹാളിൽ ഓൺലൈൻ മീറ്റിംഗുകൾ നടത്താനുള്ള സൗകര്യങ്ങളുമുണ്ട്. തലശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാ റാണി ടീച്ചർ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, കണ്ണൂർ എ.ഡി.എം. കല ഭാസ്‌കർ, തലശ്ശേരി തഹസിൽദാർ എം. വിജേഷ്, ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് പി പ്രേംരാജ് തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.