25 December 2025, Thursday

Related news

December 25, 2025
December 16, 2025
December 4, 2025
November 26, 2025
November 17, 2025
November 16, 2025
November 5, 2025
November 5, 2025
November 5, 2025
November 2, 2025

ഇ‑മാലിന്യം ശേഖരിക്കുവാൻ ഇനി ഹരിതകർമസേനയും

Janayugom Webdesk
നീലേശ്വരം
July 16, 2025 10:38 pm

ഇമാലിന്യം ഇനി തലവേദനയാകില്ല, കാശാകും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽനിന്നും വിലനൽകി ശേഖരിക്കാൻ ഒരുങ്ങുകയാണ് ഹരിതകർമസേന. ഓരോ ഇനത്തിനും പ്രത്യേകം വിലനൽകിയാണ് ശേഖരിക്കുക തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലുള്ള ഇമാലിന്യശേഖരണത്തിനുള്ള ഒരുക്കങ്ങൾ കാസർകോട് ജില്ലയിൽ തുടങ്ങി. ആദ്യഘട്ടത്തിൽ ജില്ലയിലെ നീലേശ്വരം നഗരസഭ, കാഞ്ഞങ്ങട് നഗരസഭ, കാസർകോട് നഗരസഭ, പരിധിയിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുമായിരിക്കും ഇമാലിന്യംശേഖരിക്കുക. ജൂലൈ15 മുതൽ 31 വരെയാണ് കാമ്പയിൻ നടക്കുന്നത്. ഇതിനു മുന്നോടിയായി നഗരസഭാഉദ്യോഗസ്ഥരുടെ യോഗം ചേരുകയും തുടർന്ന് ഹരിത കർമസേനയ്ക്ക് ക്ലീൻകേരളകമ്പനി പരിശീലനം നൽകുകയും ചെയ്തു. പുനഃചംക്രമണ സാധ്യമായവ, അപകടകരമായവ, ശേഖരിക്കുമ്പോഴും കൊണ്ടുപോകുമ്പോഴും പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ, ഇമാലിന്യത്തിന്റെ വില,ഭവിഷ്യത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനംനൽകിയത്. ഹരിതകർമസേനശേഖരിക്കുന്ന ഇമാലിന്യംക്ലീൻകേരള കമ്പനിക്ക് നൽകുകയും കമ്പനി ഹരിതകർമസേനയ്ക്ക ്തുക കൈമാറുകയുംചെയ്യും. ക്ലീൻകേരള കഴിഞ്ഞസാമ്പത്തികവർഷത്തിൽ 59 ടൺ പുനഃചംക്രമണമായ ഇമാലിന്യവും അപകടകരമായ 210 കിലോമാലിന്യവും ശേഖരിച്ചു. 

കാസർകോട് നഗരസഭയിൽ നെല്ലിക്കുന്നിൽ വച്ച നഗരസഭാചെയർപേഴ്സൺ അബ്ബാസ്ബീഗവും നീലേശ്വരം നഗരസഭയിൽവാർഡ് അഞ്ചിൽ ചെറപ്പുറത്തു വച്ചു നഗരസഭാചെയർപേഴ്സൺ ടിവിശാന്ത. കാഞ്ഞങ്ങാട്നഗരസഭാതല ഉദ്ഘാടനം വാർഡ് 17 ‑അലാമിപ്പള്ളിയിൽവച്ച് നഗരസഭാചെയർപേഴ്സൺ കെവി സുജാത എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യസ്റ്റാന്റിംഗ്കമ്മിറ്റിചെയർമാൻ, ക്ലീൻസിറ്റി മാനേജർ, വാർഡ് മെമ്പർമാർ ക്ലീൻ കേരളകമ്പനി ജില്ലാമാനേജർ,സെക്ടർ കോഓർഡിനേറ്റർമാർ, ഹരിതകർമ്മസേനാംഗങ്ങൾ പരിപാടിയിൽപങ്കെടുത്തു. നീലേശ്വരത്തെ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി, കൗൺസിലർ കെ. ജയശ്രീ, പി പി ലത, വി വി ശ്രീജ, കെ വത്സല, ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ ഹരിതകർമസേന കൺസൊർഷ്യം സെക്രട്ടറി പി ലീല, ഹരിതകർമസേന അംഗങ്ങൾ, ക്ലീൻ കേരള കമ്പനി മാനേജർ ബി മിഥുൻ, സി മാളവിക, എ സനീഷ് എന്നിവർ സംസാരിച്ചു.പൊതുജനങ്ങൾ ജൂലൈ മാസത്തെ ഇ മാലിന്യ സംസ്കരണത്തിനായി ഹരിതകർമസേനയുമായി ബന്ധപ്പെടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.