
പൊതുവിദ്യാഭ്യാസ ഡയറക്ടറായ എസ് ഷാനവാസിന്റെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് തട്ടിപ്പിന് ശ്രമമെന്ന് പരാതി. എസ് ഷാനവാസിന്റെ പേരും ഫോട്ടോയും ഉപയോഗിച്ചാണ് +84 77 997 0059 എന്ന നമ്പരിൽ വാട്ട്സ് ആപ്പ് ബിസിനസ് അക്കൗണ്ട് വ്യാജമായി നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ തന്റെ കോണ്ടാക്ട് ലിസ്റ്റിലുള്ളവർക്കും മറ്റ് ചില വ്യക്തികൾക്കും പണം ആവശ്യപ്പെട്ട് കൊണ്ട് മെസേജുകൾ പോകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എസ് ഷാനവാസ് അറിയിച്ചു. ഇതിനെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവിക്കും, സൈബർ സെല്ലിനും പരാതി നൽകിയതായും ഇത്തരത്തിൽ വ്യാജമായി വരുന്ന മെസേജുകളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും അദ്ദേഹം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.