15 January 2026, Thursday

Related news

January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025
December 20, 2025

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ജ്വലിക്കുന്ന അധ്യായം; വി എസിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 22, 2025 9:10 am

ചുവപ്പിന്റെ കരുത്തും സമരയൗവനത്തിന്റെ ദീപ്തിയുമായി കേരളത്തിന്റെ വിപ്ലവ ചരിത്രത്തിൽ ജ്വലിച്ചിരുന്ന നേതാവ്, വിഎസ് അച്യുതാനന്ദൻ സഖാവിന്റെ വിടവാങ്ങലിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. സമരചക്രത്തിന്റെ മറുപേരായിരുന്ന വിഎസ്, സഹജമായ നിരഭിമാനത്തോടെയും അഗാധമായ ജനപക്ഷതയോടെയും ഒരുനിലവാരമുള്ള രാഷ്ട്രീയതിനെ കാട്ടിയ നേതാവായിരുന്നു. അധ്വാനജീവിതത്തിന്റെ കനൽവഴിയിലൂടെ കടന്ന അദ്ദേഹം, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ജ്വലിക്കുന്ന അധ്യായമായി മാറി. 

ഐക്യകേരളം രൂപപ്പെട്ടതിനു മുമ്പ് നിന്ന സ്വേച്ഛാധിപത്യമുള്ള ഭരണഘടനയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ ശക്തമായ പ്രതിഷേധങ്ങൾ അദ്ദേഹം നയിച്ചു. ഐക്യകേരളത്തിന് ശേഷവും ജനകീയസമരങ്ങളിൽ, പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും ജനങ്ങളോടൊപ്പം നിന്ന അദ്ദേഹത്തിന്റെ ഇടപെടലുകൾ പൊതുജനങ്ങൾക്കിടയിൽ ഇന്നും ശക്തമായി അനുഭവപ്പെടുന്നു. ആലപ്പുഴയിലെ ഒരു സാധാരണ തൊഴിലാളിയായി ആരംഭിച്ച ജീവിതയാത്രയിൽ നിന്നു സിപിഐഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം വരെ ഉയരാൻ അദ്ദേഹത്തെ സഹായിച്ചത് തൊഴിലാളിവർഗ്ഗവുമായി അദ്ദേഹം പങ്കിട്ട ആത്മബന്ധവും അദ്വിതീയമായ സമരനിശ്ചയവുമാണ്. സഖാവ് വിഎസിന്റെ വിയോഗം ഇടതുപക്ഷ പ്രസ്ഥാനത്തിനും കേരളത്തിന്റെ സാമൂഹിക‑രാഷ്ട്രീയാവബോധത്തിനും ഒരിക്കലും നികത്താനാകാത്ത ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നു കേരള അസോസിയേഷൻ പ്രസിഡന്റ്‌ ബിവിൻ തോമസും സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിലും അനുശോചന സന്ദേശത്തിൽ അറിയിച്ചു

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.