19 December 2025, Friday

Related news

December 4, 2025
November 29, 2025
November 22, 2025
November 14, 2025
October 31, 2025
October 23, 2025
October 18, 2025
October 18, 2025
October 7, 2025
September 18, 2025

സുരക്ഷാ ലംഘനങ്ങള്‍ എയര്‍ ഇന്ത്യക്ക് വീണ്ടും; ഡിജിസിഎ മുന്നറിയിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2025 10:20 pm

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യക്ക് വീണ്ടും മുന്നറിയിപ്പുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പൈലറ്റുമാര്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കാതിരിക്കുക, വിമാനത്തിന്റെ പ്രവര്‍ത്തനത്തിലെ വീഴ്ചകള്‍, സുതാര്യതയില്ലായ്മ, കോക്ക്പിറ്റിലെ അച്ചടക്കമില്ലായ്മ തുടങ്ങി ഗുരുതര വീഴ്ചകളാണ് ഡിജിസിഎ എയര്‍ ഇന്ത്യക്ക് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റ് നടപടി അടക്കം നേരിടേണ്ടിവരുമെന്നും ഡിജിസിഎ അറിയിച്ചു. 

നേരത്തെയും ഈ കാരണങ്ങള്‍ കാണിച്ച് എയര്‍ ഇന്ത്യക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സുരക്ഷാ ലംഘനങ്ങളുമായി ബന്ധപ്പെട്ട് എയർ ഇന്ത്യക്ക്‌ 29 നോട്ടീസുകളാണ് നല്‍കിയിട്ടുള്ളതെന്ന് ഡിജിസിഎ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ തുടര്‍ച്ചയായി മാനദണ്ഡങ്ങള്‍ ലംഘിച്ചതോടെ എയര്‍ ഇന്ത്യക്കെതിരെ നടപടി ശക്തമാക്കാൻ ഡിജിസിഎ തീരുമാനിക്കുകയായിരുന്നു. ഗുരുതര ചട്ടലംഘനങ്ങൾ ആവർത്തിച്ചാൽ ഓപ്പറേറ്റിങ്‌ ലൈസൻസ് താൽക്കാലികമായി നിർത്തിവയ്ക്കുകയോ പിൻവലിക്കുകയോ ചെയ്യുമെന്നും എയർ ഇന്ത്യക്ക്‌ ഡിജിസിഎ നേരത്തെ മുന്നറിയിപ്പ്‌ നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.