18 December 2025, Thursday

Related news

December 8, 2025
November 30, 2025
November 30, 2025
November 29, 2025
November 25, 2025
November 16, 2025
November 5, 2025
October 31, 2025
October 27, 2025
October 27, 2025

രാജസ്ഥാനില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു ; 17 കുട്ടികള്‍ക്ക് പരിക്കേറ്റു

Janayugom Webdesk
ജയ്പൂർ
July 25, 2025 12:37 pm

രാജസ്ഥാനില്‍ സ്കള്‍ കെട്ടം തകര്‍ന്നു വീണ് ആറു വിദ്യാര്‍ത്ഥികള്‍ മരിച്ചു. 17 കുട്ടികള്‍ക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ ഇന്നു രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. 

പ്രഭാതപാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 40 ഓളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്.

പരിക്കേറ്റ കുട്ടികളിൽ ചിലരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കെട്ടിടം വളരെ ജീർണാവസ്ഥയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ കുട്ടികളുടെ വിദ​ഗ്ധ ചികിത്സയ്ക്ക് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ അധികൃതർക്ക് നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.